Share Now

പന്ത്രണ്ടുകാരിക്കുനേരേ പീഡനശ്രമം; അവൾ ഒരു കൊച്ചു ബ്രൂസ് ലീയായി, അക്രമി തിരിഞ്ഞോടി

എന്തും ചെയ്യാനാവുമെന്ന് അവൾ കാണിച്ചുകൊടുത്തു. ശക്തമായി പ്രതിരോധിച്ച്, കുതറി ഓടിരക്ഷപ്പെട്ട അവൾക്ക് അതിനു ധൈര്യംപകർന്നത് സ്‌കൂളിൽനിന്നുകിട്ടിയ കരാട്ടെ പരിശീലനം. തിരൂരങ്ങാടിയിലെ ആ കൊച്ചുമിടുക്കിയാണ് ഇന്ന് കേരളത്തിന്റെ നായിക.എട്ടരയോടെയാണ് സംഭവം. സ്കൂ‌ളിൽ പോകുംവഴി ഒരു ഇതരസംസ്ഥാനത്തൊഴിലാളി ആ പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. റോഡിൽവെച്ച് അയാൾ അവളുടെ വായപൊത്തി. കൈകൾ പുറകിലേക്കു പിടിച്ചു വലിച്ചുകൊണ്ടുപോകാൻ നോക്കി. എന്നാൽ, അയാൾക്കതിന് പറ്റിയില്ല. സ്കൂ‌ളിൽവെച്ച് പരിശീലിച്ച കരാട്ടെ അവൾ ഒട്ടും പതറാതെ പ്രതിരോധിച്ചു. കുതറിയോടി, സമീപത്തെ ഹോട്ടൽ ജീവനക്കാരായ വനിതകളുടെ അടുത്തേക്കെത്തി. അവരാണ് കുട്ടിയെ ആശ്വസിപ്പിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞത്.രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത പോലീസ് ഇതരസംസ്ഥാനത്തൊഴിലാളികൾ താമസിക്കുന്ന വാടകക്വാട്ടേഴ്‌സ് കേന്ദ്രീകരിച്ച് അന്വേഷണംനടത്തി. നാട്ടുകാരുടെ സഹായത്തോടെ പ്രതി അയിനുൽ അലിയെ അറസ്റ്റുചെയ്തു. പോക്സോ പ്രകാരം കേസെടുത്തതായി തിരൂരങ്ങാടി പോലീസ് ഇൻസ്പെക്ടർ ബി. പ്രദീപ് കുമാർ അറിയിച്ചു

Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!