അഴീക്കോട് ബീച്ചിൽ യുവാവിനെ കത്തി കൊണ്ട് ആക്രമിച്ച കേസിൽ രണ്ട് പ്രതികൾ റിമാന്റിൽ

Share Now

കൊടുങ്ങല്ലൂർ: 2025 ജൂലൈ 20-ാം തിയ്യതി വൈകിട്ട് 05.00 മണിയോടെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ അഴീക്കോട് മുനക്കൽ ബീച്ചിൽ വച്ച് അഴിക്കോട് ലൈറ്റ് ഹൗസിന് സമീപം അയ്യരിൽ കരികുളം വീട്ടിൽ അഹമ്മദ് ഹാബിൽ (20 വയസ്സ്) എന്ന യുവാവ് സുഹൃത്തുക്കളുമൊന്നിച്ച് സംഭാഷണത്തിലേർപെട്ടു കൊണ്ടിരിക്കുന്നതു കണ്ട് നീരസം തോന്നി അഹമ്മദ് ഹാബിലിനെ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തി കത്തി ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേരെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇപ്പോൾ എറിയാട്, കൊട്ടിക്കൽ മുസ്ലിം പള്ളിക്കു സമീപം വാടകക്ക് താമസിക്കുന്ന എറിയാട് പേബസാർ പുളിഞ്ചോട് ദേശത്ത് മറ്റത്തിൽ വീട്ടിൽ അമീർ 23 വയസ്സ്, അഴിക്കോട് ലൈറ്റ് ഹൗസിന് സമീപം പാടത്തിങ്കൽ വീട്ടിൽ അമ്രാൻ 22 വയസ്സ്  എന്നിവരെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു  .

അമ്രാൻ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ 2025 ൽ മദ്യലഹരിയിൽ മറ്റൊരാളുടെ ജീവന് അപകടം വരത്തക്ക വിധം വാഹനോടിച്ച  കേസിലെ പ്രതിയാണ്
കൊടുങ്ങല്ലൂർ എസ് എച്ച് ഒ അരുൺ ബി കെ ,സബ്ബ് ഇനസ്പെക്ടർ സാലിം K, പ്രൊബേഷൻ എസ് ഐ ജിജേഷ് C.P, സിവിൽ പോലീസ് ഓഫീസർമാരായ ഷമീർ, ഗോപേഷ് ,വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!