യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പരിക്കേൽപ്പിച്ച് മൊബൈൽ ഫോൺ കവർച്ച ചെയ്ത കേസിൽ കവർച്ച, വധശ്രമം, തട്ടിപ്പ് തുടങ്ങി ഒൻപത് ക്രിമിനൽക്കേസുകളിൽ പ്രതിയായ

Share Now

കൈപ്പമംഗലം : 2025 ഡിസംബർ 07-ാം തിയ്യതി രാവിലെ 08.30 മണിയോടെ കൈപ്പമംഗലം ബോർഡിനടുത്തുള്ള സായി സർവീസ് സെന്ററിന്റെ മുന്നിൽ നിന്നും ചാമക്കാല സ്വദേശി കിഴയപ്പാട്ട് വീട്ടിൽ നിസാമുദ്ദീൻ 28 വയസ് എന്നയാളെ ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റി തട്ടിക്കൊണ്ടുപോയി വൈകീട്ട് നാല് മണി വരെ പ്രതിയുടെ വീട്ടിൽ തടവിൽ പാർപ്പിച്ച് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും 25000 രൂപ വില വരുന്ന മൊബൈൽ ഫോൺ കവർച്ച ചെയ്യുകയും ചെയ്ത സംഭവത്തിനാണ് നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ കയ്പമംഗലം കൂരിക്കുഴി സ്വദേശി തിണ്ടിയേക്കൽ വീട്ടിൽ ഹാരിസ് 30 വയസ് എന്നയാളെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.ഹാരിസ് കയ്‌പമംഗലം, വാടാനപ്പള്ളി, കൊടുങ്ങല്ലൂർ, മതിലകം, തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധികളിലായി വധശ്രമം, കവർച്ച, തട്ടിപ്പ്, മോഷണം, അടിപിടി, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്യുക എന്നിങ്ങനെയുള്ള ഒൻപത് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.

കൈപ്പമംഗലം പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ റിഷിപ്രസാദ്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എസ് ഐ പ്രദീപ്, ജി എ എസ് ഐ ലിജു ഇയ്യാനി, ജി എസ് സി പി ഒ ബിജു, സി പി ഒ മാരായ നിഷാന്ത്, സുർജിത്ത്, ജി എ എസ് ഐ അബിലാഷ്, സിപിഒ മാരായ സുനിൽകുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!