റിട്ടയർ ചെയ്ത പഞ്ചായത്ത് ജീവനക്കാരുടെ സംഘടന ‘മേളം’ പ്രവർത്തനം ആരംഭിച്ചു

Share Now

റിട്ടയർ ചെയ്ത പഞ്ചായത്ത് ജീവനക്കാരുടെ സംഘടന ‘മേളം’ പ്രവർത്തനം ആരംഭിച്ചു

കൊടുങ്ങല്ലൂർ : റിട്ടയർ ചെയ്ത പഞ്ചായത്ത് ജീവനക്കാരുടെ സംഘടനയായ മേളം ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. കൊടുങ്ങല്ലൂരിൽ നടന്ന ഉദ്ഘാടന സമ്മേളനം പ്രശസ്ത കവി ബക്കർ മേത്തല ഉദ്ഘാടനം ചെയ്തു. എം. എസ്. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

സമ്മേളനത്തിൽ “ഒരു പഞ്ചായത്ത് ജീവനക്കാരന്റെ ഓർമ്മക്കുറിപ്പുകൾ” എന്ന പേരിൽ സർവീസ് സ്റ്റോറി രചിച്ച വി. കെ. വത്സൻനെ കെ. എൻ. ബാലൻ, എം. സി. കുഞ്ഞപ്പൻ എന്നിവർ ചേർന്ന് ആദരിച്ചു.

ടി. ജി. ജോർജ്, കെ. കെ. ഷാജി, അബ്ദുറഹിമാൻ ഉള്ളാമ്പുഴ, സി. സുജാത, സ്വാമിനാഥൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കെ. പി. അനിൽ സ്വാഗതവും വി. പി. ജോസ് നന്ദിയും പറഞ്ഞു.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!