കൊടുങ്ങല്ലൂരിൽ ക്ഷേത്രങ്ങളിലെ ഭണ്ഡാരം മോഷണം ചെയ്ത്‌ മോഷണകേസ് ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി പിടിയിൽ

Share Now

കൊടുങ്ങല്ലൂരിൽ രണ്ട് ക്ഷേത്ര ഭണ്ഡാര മോഷണം; സ്റ്റേഷൻ റൗഡി പ്രവീൺ റിമാൻഡിൽ

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ രണ്ട് വ്യത്യസ്ത ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസുകളിൽ പ്രതിയായ സ്റ്റേഷൻ റൗഡി പ്രവീൺ (22) നെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. മേത്തല എൽതുരുത്ത് ദേശത്ത് നെല്ലിപറമ്പിൽ വീട്ടിൽ പ്രവീൺ എന്നയാളെയാണ് പിടികൂടിയത്.

ജനുവരി 15-ന് കാര ശ്രീകൃഷ്ണ മാരുതി ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് ഏകദേശം 10,000 രൂപ മോഷണം നടത്തിയതും, ജനുവരി 25-26 തീയതികളിൽ പടാകുളം ഉഴവത്ത് അയ്യപ്പൻ കാവ് ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് ഏകദേശം 2,000 രൂപ മോഷണം നടത്തിയതുമാണ് കേസുകൾ.

രണ്ട് സംഭവങ്ങളിലും സമാനമായ രീതിയിലാണ് മോഷണം നടന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. തൃശ്ശൂർ റൂറൽ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐപിഎസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

നാല് മോഷണ കേസുകളും കഞ്ചാവ് ഉപയോഗവുമായി ബന്ധപ്പെട്ട കേസും ഉൾപ്പെടെ എട്ട് ക്രിമിനൽ കേസുകളിൽ പ്രതിയാണ് പ്രവീൺ. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ അരുൺ ബി.കെ, സബ് ഇൻസ്പെക്ടർ സാലിം കെ, ജി എ എസ് ഐ സിബി, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷമീർ, സിവിൽ പോലീസ് ഓഫീസർ വിഷ്‌ണു സി.യു എന്നിവർ ആണ് അന്വേഷണ സംഘത്തിൽ


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!