കൊടുങ്ങല്ലൂരിന്റെ പ്രിയങ്കരനായ MLA അഡ്വ. വി.ആർ. സുനിൽ കുമാറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 3650000 രൂപയും കൊടുങ്ങല്ലൂർ നഗരസഭയുടെ 15 ലക്ഷം രൂപയും (ആകെ 5150000 രൂപ) ചെലവഴിച്ച് 1600 ചതുരശ്ര അടി വിസ്തൃതിയിൽ എൽതുരുത്തിലാണ് ആനപ്പുഴ നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടം പണി പൂർത്തീകരിച്ചിരിക്കുന്നത്. ഇതോടെ പ്രദേശത്തെ ജനങ്ങൾക്കു കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ പ്രദാനം ചെയ്യാൻ ഈ ആരോഗ്യ കേന്ദ്രത്തിനു കഴിയും.
ആരോഗ്യ മേഖലയ്ക്ക് പുതിയൊരു പൊൻതൂവൽ കൂടി
