കൊടുങ്ങല്ലൂർ നഗരസഭചെയർപേഴ്സൺ മുഖ്യമന്ത്രിക്ക് പരാതി നൽകി

Share Now

കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ മുഖ്യമന്ത്രിക്ക് പരാതി നൽകി

കഴിഞ്ഞ ദിവസമാണ് നഗരസഭ ചെയർപേഴ്സൺ ടി കെ ഗീതയെയും എൽഡിഎഫ് കൗൺസിലർമാരായ അലീമ റഷീദിനെയും, കെ.എ.വത്സലയെയും ബിജെപി കൗൺസിലർമാർ നഗരസഭയ്ക്ക് അകത്തു വച്ച് ആക്രമിച്ചത് എന്നാണ് പരാതി
ടി എസ് സജീവൻ ഒ.എൻ.ജയദേവൻ, പരമേശ്വരൻകുട്ടി, കെ.എ. സുനിൽകുമാർ, രശ്മി ബാബു എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത് എന്നു പരാതിയിൽ പറയുന്നു
പട്ടികജാതി ചെയർപേഴ്സൺ എന്ന് ജാതി അധിക്ഷേപം നടത്തിയെന്നും
ബിജെപി നടത്തിയ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ബിജെപിക്കെതിരെ വലിയ ജനകീയ പ്രതിഷേധമാണ് ഉയർന്നുവന്നത്.
രാഷ്ട്രീയഭേദമെന്യേ  ബിജെപിയുടെ ആക്രമണത്തിനെതിരെ എതിർപ്പ് ഉയർന്നു.
ബിജെപിയുടെ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ആക്രമണത്തിനെതിരെ ജനങ്ങൾ നൽകിയ പിന്തുണയാണ് തൻ്റെ കരുത്തെന്നും  ചെയർപേഴ്സൺ ടി കെ ഗീത പറഞ്ഞു.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!