ബസ് സമരം പിൻവലിച്ചു

Share Now

കൊടുങ്ങല്ലൂർ – ഗുരുവായൂർ റൂട്ടിലെ ബസ് സമരം പിൻവലിച്ച്. തൃശ്ശൂർ എഡിഎം ന്റെ നേതൃത്വത്തിൽ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. മഴയായതിനാൽ റോഡ് 9 ടാറിടൽ പെട്ടന്ന് ചെയ്യാനാകില്ല, മഴ മാറിയ ശേഷം മൂന്നു മാസത്തിനുള്ളിൽ ടാറിടൽ നടത്തും. അതുവരെ താൽക്കാലികമായി കുഴിയടക്കുന്ന ജോലികൾ നടത്തുമെന്നും എഡിഎം ഉറപ്പ് നൽകിയതായും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഈ ഉറപ്പ് കണക്കിലെടുത്ത് സമരം പിൻവലിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!