മത്സ്യ തൊഴിലാളി ക്ഷേമത്തിന് സർക്കാർ പ്രതിജ്ഞബദ്ധം: മന്ത്രി ഡോ: ആർ ബിന്ദു

Share Now

മത്സ്യ തൊഴിലാളി ക്ഷേമത്തിന് സർക്കാർ
പ്രതിജ്ഞബദ്ധം: മന്ത്രി ഡോ: ആർ ബിന്ദു

മത്സ്യ തൊഴിലാളി ക്ഷേമത്തിന് സർക്കാർ
പ്രതിജ്ഞബദ്ധമാെണന്നും കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി നിരവധി ക്ഷേമപദ്ധതികൾ നടപ്പിലാക്കി വരുന്നതായും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ തൊഴിലാളികളുടെയും അനുബന്ധ മത്സ്യത്തൊഴിലാളികളുടെയും വിരമിക്കൽ ആനുകൂല്യ വിതരണം, ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് എന്നിവയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി .

മത്സ്യബോർഡിന്റെ കീഴിൽ 47 ക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരികയാണെന്നും തൊഴിലാളികൾ, കർഷകർ തുടങ്ങിയ വിഭാഗങ്ങൾക്ക് സർക്കാർ പ്രത്യേക പരിഗണന കൊടുക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി കടൽഭിത്തി നിർമ്മാണം, മത്സ്യബന്ധന ഉപകരണങ്ങൾ, മത്സ്യവിപണനത്തിനുള്ള ആധുനിക കേന്ദ്രങ്ങൾ തുടങ്ങിയവ വ്യത്യസ്ത പദ്ധതികളിലൂടെ നടപ്പിലാക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികളുടെ മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിന് മാതൃകാപരമായ പദ്ധതികൾ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്നുണ്ടെന്നും വിദ്യാതീരം പദ്ധതി അതിന് ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു.

വിവാഹ ധനസഹായ പദ്ധതിയുടെ ഭാഗമായി 53 പേർക്ക് 13,25,000 രൂപയും, വിരമിക്കൽ ആനുകൂല്യമായി 600 പേർക്ക് 16,91,000 രൂപയും, ഇൻഷുറൻസ് ധനസഹായമായി 11,50,000 രൂപയും ഉൾപ്പെടെ ആകെ 41,66,000 രൂപ വിതരണം ചെയ്തു.

ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വി.ആർ. സുനിൽകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മത്സ്യ ബോർഡ് കമ്മീഷണർ എച്ച്. സലിം റിപ്പോർട്ട് അവതരിപ്പിച്ചു. കൊടുങ്ങല്ലൂർ നഗരസഭ മുൻസിപ്പൽ ചെയർപേഴ്സൺ ഹണി പീതാംബരൻ മുഖ്യാതിഥിയായി.

മത്സ്യ ബോർഡ് അംഗം കെ.കെ. രമേശൻ, നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റസോജ ഹരിദാസ്, ഫിഷറീസ് ഓഫീസർ സുജിത്ത് വി.വി., റീജിയണൽ എക്സിക്യൂട്ടീവ്, നഗരസഭ കൗൺസിലർമാർ, മത്സ്യ ബോർഡ് അംഗങ്ങൾ, മറ്റ് ജനപ്രതിനിധികൾ, മത്സ്യത്തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!