യുവതിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിക്കുകയും മാനഹാനി വരുത്തുകയും ചെയ്‌ത കേസിലെ പ്രതി പിടിയിൽ

Share Now

മുൻവൈരാഗ്യത്തിൽ യുവതിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത കേസിലെ പ്രതി റിമാന്റിലേക്ക്

കൊടുങ്ങല്ലൂർ: മുൻവൈരാഗ്യത്തിന്റെ പേരിൽ യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയും മാനഹാനി വരുത്തുകയും സംഭവത്തിൽ പ്രതിയെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.
മലയാറ്റൂർ നടുവട്ടം പള്ളിയാന വീട്ടിൽ പ്രദീപിനെ (33) ആണ് കൊടുങ്ങല്ലൂർ പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം (15.02.2026) രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. യുവതി താമസിക്കുന്ന കാരൂർ മഠത്തിലുള്ള വാടകവീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി, യുവതിയെ മാനഹാനി വരുത്തുകയും കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു.
നടപടിക്രമങ്ങൾക്കു ശേഷം പ്രതി പ്രദീപിനെ കോടതിയിൽ ഹാജരാക്കും.

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ സാലിം കെ, ജി എ എസ് ഐ ബെനീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്യാം കുമാർ, ദീപക്ദേവ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!