പത്രവിതരണക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമംവലയിലായി രണ്ടാം പ്രതിയും

Share Now

മാള: മേലഡൂർ ജംഗ്ഷനിൽ മേലഡൂർ സ്വദേശി പ്ലാശ്ശേരി വീട്ടിൽ വർഗ്ഗീസിനെ മാരകായുധം ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയായ ആലത്തൂർ മേലഡൂർ സ്വദേശി മാണിക്കത്തുപറമ്പിൽ വീട്ടിൽ ബെൻസി (52)യെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

ഈ കേസിലെ ഒന്നാം പ്രതിയായ കുരുവിലശ്ശേരി വില്ലേജ് വലിയപറമ്പ് സ്വദേശി പനവടലി വീട്ടിൽ തപസ് വേലു (37)യെ നേരത്തെ തന്നെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. ജനുവരി 24-ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

വർഗ്ഗീസിന്റെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി മാള പോലീസ് കേസെടുത്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ശാസ്ത്രീയവും സാഹചര്യവുമായ തെളിവുകൾ ശേഖരിച്ച് നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടിയത്.

മാള പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സജിൻ ശശി, എസ്.ഐ അനിൽകുമാർ, ജി.എ.എസ്.ഐ നജീബ്, ഷാജിത എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!