അമേരിക്കയുടെയും ഇസ്രായേലിന്റെയും യുദ്ധനയങ്ങൾക്കെതിരെ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം അഞ്ചപാലത്ത് പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. മാനവരാശിയുടെ സമാധാനത്തിനായും സാമ്രാജ്യത്വ ഭീകരതക്കെതിരെയും ശക്തമായ മുദ്രാവാക്യങ്ങളോടെയാണ് പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്തത്.
യോഗം ഏരിയ കമ്മിറ്റി അംഗം സഖാവ് കെ.എസ് കൈസാബ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
സഖാക്കൾ കെ.എസ് കൈസാബ്, കെ.കെ വിജയൻ, അഡ്വ. സി.പി രമേശൻ, എം.കെ സഗീർ, ബാലചന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി. നിരവധി പ്രവർത്തകരും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു.
