കാട്ടൂരിൽ ബേക്കറി ജീവനക്കാരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ്സിലെ പ്രതി റിമാന്റിലേക്ക്

Share Now

കാട്ടൂരിൽ ബേക്കറി ജീവനക്കാരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ്സിലെ പ്രതി റിമാന്റിലേക്ക്

കാട്ടൂർ പോംപെ ജംഗ്ഷനിലുള്ള താടിതാമ ബേക്കറിയിലേക്ക് അസ്വഭാവികമായി കയറി വന്ന പ്രതി ബേക്കറി സാധനങ്ങൾ ചോദിച്ചപ്പോൾ പൈസ തരാതെ സാധനങ്ങൾ തരില്ലെന്ന് പരഞ്ഞതിലുള്ള വൈരാഗ്യത്താൽ ബേക്കറിയിലെ നാരങ്ങ മുറിക്കുന്ന കത്തിയെടുത്ത് ജീവനക്കാരിയായ കാട്ടൂർ നെടുംമ്പുര സ്വദേശി തിയ്യത്തുപറമ്പിൽ വീട്ടിൽ സിന്ധു 43 വയസ് എന്നവരെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് കാട്ടൂർ വില്ലേജ്, യൂണിറ്റി ഹോസ്പിറ്റലിന് സമീപം താമസിക്കുന്ന ശാന്തി ഭവൻ വീട്ടിൽ ജിതിൻ (26) എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.ജിതിൻ കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഈ കേസ്സു കൂടാതെ ഒരു വധശ്രമക്കേസിലും, ഒരു അടിപിടിക്കേസിലും, പോലീസുദ്ദ്യോഗസ്ഥരുടെ ഔദ്ദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തിയ ഒരു കേസ്സിലും, മദ്യലഹരിയിൽ മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച മൂന്ന് കേസ്സുകളിലും, പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ച ഒരു കേസ്സിലും, മയക്ക് മരുന്ന് ഉപയോഗിച്ച ഒരു കേസ്സിലും, മനുഷ്യ ജീവന് അപകടം വരത്തക്ക പ്രവർത്തി ചെയ്ത ഒരു കേസ്സിലും അടക്കം ഒമ്പത് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്. കാട്ടൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ബൈജു കെ സി, ജി എസ് ഐ സുധീർ, ജി എ എസ് ഐ ധനേഷ്, ജി എസ് സി പി ഒ ഷിബു, സി പി ഒ മാരായ രഞ്ജിത്ത്, അബിലാഷ്, നിഷാദ് എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!