ആനയോട്ടത്തോടെ തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം ആരംഭിച്ചു

Share Now

കൊടുങ്ങല്ലൂർ: തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് ആനയോട്ടത്തോടെ ഔദ്യോഗിക തുടക്കം.
ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലെ ആൽത്തറയിൽ നിന്ന് ആരംഭിച്ച ആനയോട്ടത്തിൽ കൊമ്പൻ തടത്താവിള സുരേഷ് ഒന്നാമതെത്തി. മൂത്തകുന്നം പദ്‌മനാഭൻ, ഊട്ടോളി മഹാദേവൻ എന്നീ ആനകളും മത്സരത്തിൽ പങ്കെടുത്തു.

ഇതോടെ ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന ശിവരാത്രി ഉത്സവ പരിപാടികൾക്ക് തുടക്കമായി. കൊടുങ്ങല്ലൂർ ഭഗവതിയുടെ പിതാവായ തിരുവഞ്ചിക്കുളത്തപ്പന്റെ ഉത്സവ നടത്തിപ്പിന് മേൽനോട്ടം വഹിക്കാൻ ശ്രീകുരുംബക്കാവിൽ നിന്നുള്ള എഴുന്നള്ളിപ്പിനെ അനുസ്മരിച്ചാണ് ആനയോട്ടം നടത്തുന്നതെന്നു ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

തുടർന്ന് നടന്ന കൊടിയേറ്റ ചടങ്ങിൽ തന്ത്രി കുന്നത്ത് പടിഞ്ഞാറേടത്ത് വിഷ്ണു ഭട്ടതിരിപ്പാട് മുഖ്യകാർമികനായി.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!