കേരള സർക്കാരിനോട് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ (KSSPU) ലോകമലേശ്വരം യൂണിറ്റിന്റെ 34-ാം വാർഷിക സമ്മേളനം മുനിസിപ്പൽ കൗൺസിലർ ശ്രീമതി രേഖ സൽ പ്രകാശ് സമ്മേളനം ഉദ്ഘാടനം ചെയ്തു

Share Now

12-ാം പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണം: KSSPU ലോകമലേശ്വരം യൂണിറ്റ് സമ്മേളനം

ലോകമലേശ്വരം : പെൻഷൻകാരുടെ 12-ാം പെൻഷൻ പരിഷ്കരണം അടിയന്തിരമായി നടപ്പിലാക്കണമെന്ന് കേരള സർക്കാരിനോട് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ (KSSPU) ലോകമലേശ്വരം യൂണിറ്റിന്റെ 34-ാം വാർഷിക സമ്മേളനം
മുനിസിപ്പൽ കൗൺസിലർ ശ്രീമതി രേഖ സൽ പ്രകാശ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ശ്രീമതി കെ.ആർ. സിന്ധ ടീച്ചർ അധ്യക്ഷത വഹിച്ചു. ശ്രീമതി പി.പി. സത്യവതി ടീച്ചർ പ്രാർത്ഥനയും ശ്രീമതി കെ. അനിത ടീച്ചർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജോയിൻ്റ് സെക്രട്ടറി ശ്രീ. കെ.വി. സത്യനാരായണൻ സ്വാഗതം പറഞ്ഞു.

KSSPU സംസ്ഥാന കമ്മിറ്റി അംഗം ശ്രീ. കെ.എം. ശിവരാമൻ സംഘടനാ രേഖ അവതരിപ്പിച്ച് സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ശ്രീമതി എം.ആർ. ഷൈലജ ടീച്ചർ വാർഷിക റിപ്പോർട്ടും ട്രഷറർ ശ്രീ. ടി.എച്ച്. പ്രതാപൻ വരവുചിലവ് കണക്കും അവതരിപ്പിച്ചു.

ബ്ലോക്ക് കമ്മിറ്റി അംഗം ശ്രീ. എൻ.എ. കുഞ്ഞുമൊയ്തീൻ വരണാധികാരിയായി 2026–27 വർഷത്തെ ഭരണസമിതിയെ തിരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി അംഗം ശ്രീ. വി.കെ. ജോഷി, ബ്ലോക്ക് പ്രസിഡൻ്റ് ശ്രീ. ടി.കെ. സുരേന്ദ്രൻ മാസ്റ്റർ, ബ്ലോക്ക് സെക്രട്ടറി ശ്രീ. എൻ.എ.എം. അഷറഫ്, വനിതാവേദി കൺവീനർ ശ്രീമതി വി.എസ്. പ്രീതി ടീച്ചർ, സാംസ്കാരിക വേദി കൺവീനർ ശ്രീ. എം.എസ്. സുബ്രമണ്യൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.

തുടർന്ന് നടന്ന കലാമത്സരങ്ങളിൽ വിജയികളായവരെ ബ്ലോക്ക് തല മത്സരത്തിലേക്ക് തിരഞ്ഞെടുത്തു. യൂണിറ്റ് ജോയിൻ്റ് സെക്രട്ടറി ശ്രീമതി പി.ജി. ജയന്തി ടീച്ചർ നന്ദി രേഖപ്പെടുത്തി.

പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് ശ്രീമതി കെ.ആർ. സിന്ധ ടീച്ചർ, സെക്രട്ടറി ശ്രീമതി എം.ആർ. ഷൈലജ ടീച്ചർ, ട്രഷറർ ശ്രീ. ടി.എച്ച്. പ്രതാപൻ എന്നിവരുള്‍പ്പെടെ 19 അംഗ ഭരണസമിതിയെ സമ്മേളനം തിരഞ്ഞെടുത്തു.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!