സർദാർ ഗോപാലകൃഷ്ണൻ രക്തസാക്ഷി ദിനാചരണം നടത്തി
മതിലകം: ധീര രക്തസാക്ഷി സർദാർ ഗോപാലകൃഷ്ണന്റെ 76-ാമത് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി എസ്.എൻ.പുരം മാർക്കറ്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പൊതുയോഗം സിപിഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്തു. സി.എ. സതീഷ് കുമാർ അധ്യക്ഷത വഹിച്ചു.
കമ്യൂണിസ്റ്റ് പാർട്ടികളുടെ നേതൃത്വത്തിൽ വിവിധ ബ്രാഞ്ചുകളിലായി 110 കേന്ദ്രങ്ങളിൽ രാവിലെ പതാക ഉയർത്തി പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. വൈകിട്ട് 5 മണിക്ക് മതിലകം സെന്ററിൽ നിന്ന് ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.
പൊതുയോഗത്തിൽ എൽഡിഎഫ് ജില്ലാ കൺവീനർ പി.കെ. ചന്ദ്രശേഖരൻ, സിപിഐഎം ഏരിയ സെക്രട്ടറി മുസ്താഖ് അലി, സിപിഐ മണ്ഡലം സെക്രട്ടറി ടി.പി. രഘുനാഥ്, എൽഡിഎഫ് നേതാക്കളായ കെ.കെ. അബീദലി, ടി.കെ. രമേഷ് ബാബു, എം.എസ്. മോഹനൻ, എ.എസ്. സിദ്ധാർത്ഥൻ, എ.പി. ജയൻ, ശ്രീരാജ് മാസ്റ്റർ, എം.ആർ. സുധീർ, മിനി ഷാജി, സജിത പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.
