പ്രിയ സുഹൃത്തുക്കളെ, 13-10-2026 ൽ എന്റെ മകൻ മരണപ്പെട്ടതുമായി ഞൻ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു അത് എന്റെ ബോധ്യങ്ങളാണ്. അത് എന്റെ സത്യങ്ങളാണ്. ആരുടേയും പ്രേരണ കൊണ്ടോ ആരുടേയും വാക്കുകൾ കടമെടുത്തുകൊണ്ടോ ഞാൻ കുറിച്ചതല്ല….
ഇന്ന് ഞാൻ വളരെ തിരക്കിലായിരുന്നു. എന്റെ മക്കൾക് നീതി കിട്ടാൻ വേണ്ടിയുള്ള ഓട്ടത്തിലായിരുന്നു. ആ ഓട്ടത്തിനിടയിൽ എനിക്കും ഭാര്യക്കും ഉച്ചക്ക് ഭക്ഷണം കഴിക്കാൻ പോലും സാധിച്ചില്ല. രാത്രി 9:30 മണി കഴിഞ്ഞു ഞങ്ങൾ വീട്ടിൽ വന്നു കയറിയപ്പോൾ അതിനിടയിൽ പല ആളുകളും എന്നെ ഫോണിൽ ബന്ധപെട്ടിരുന്നു. പലരുടെയും കോളുകളും എനിക്ക് അവഗണിക്കേണ്ടതായി വന്നു. അതിൽ നിങ്ങൾ എന്നോട് വിഷമം തോന്നരുത്. എന്റെ മുന്നിൽ ലക്ഷ്യം മാത്രേയുള്ളു.ഞാൻ പോരാടുന്നത് വലിയൊരു സിസ്റ്റത്തിനോടാണ്. എന്റെ ഭാഗത്ത് ഞാൻ മാത്രമേയുള്ളു ഈ ഓട്ടത്തിൽ ഒരു പക്ഷേ ഞാൻ വീണ് പോയേക്കാം അതുവരെ എനിക്ക് ഓടിയെ തീരു….
ഇന്ന് മകന്റെ വോയിസ് എന്ന രീതിയിൽ ഒരു വോയ്സ് പുറത്ത് വന്നിരുന്നു അത് കേട്ടപ്പോൾ എനിക്ക് എന്റെ മകന്റെ ശബ്ദം പോലെ തോന്നിയില്ല. പല ചാനലുകളിലും എയർ ചെയ്യുന്നത് കാണാൻ ഇടയായി.
ആ വോയ്സ് കേട്ടപ്പോൾ ഒരു പെൺകുട്ടിക്ക് എതിരെയുള്ള ഭിഷണിയായി എനിക്ക് തോന്നിയില്ല രണ്ട് ആൺകുട്ടികൾ തമ്മിലുള്ള സംസാരമാണെന്ന് എനിക്ക് മനസ്സിലായത്..
പിന്നെ എന്റെ രണ്ട് മക്കളുടെയും ഫോണുകൾ 27 ആം തിയ്യതി മുതൽ പോലീസ് കസ്റ്റടിയിലാണ് മകന്റെ ഫോണിൽ നിന്നാണ് ആ വോയ്സ് പുറത്ത് വന്നതെങ്കിൽ അവൻ ആർക്കാണ് അയച്ചതെന്ന് പോലീസ് പുറത്ത് വിടണം. പോലീസ് കസ്റ്റഡിയിൽ ഇരിക്കുന്ന ഫോണിൽ നിന്നും എങ്ങനെ അത് ലിക്കായി എന്നും അറിയേണ്ടതുണ്ട് അതിലെ തെളിവുകൾ പുറത്ത് വിട്ട് ആരെയാണ് രക്ഷിക്കാൻ ശ്രമിക്കുന്നതെന്ന് എനിക്ക് അറിയേണ്ടതുണ്ട്.
ഇതിനോട് അനുബന്ധിച്ചു പല കമന്റ്കൾ വായിക്കാൻ ഇടയായി പോലീസിന് നേരെ ഇനി കളിച്ചാൽ പലതും പുറത്ത് വിടുമെന്ന് ഒരുത്തൻ പറയുന്നു. എനിക്ക് പറയുവാൻ ഉള്ളത് തെളിവുകൾ എല്ലാം കോടതിയിൽ ആണ് സമർപ്പിക്കേണ്ടത് അല്ലാതെ സോഷ്യൽ മീഡിയയിൽ അല്ല. എന്നിട്ട് പ്രതികൾക്ക് തക്കതായ ശിക്ഷ വാങ്ങി കൊടുക്കണം.
ഒരാൾ പറയുന്നു ഞാൻ ആ പോസ്റ്റ് മുക്കി ഓടിയെന്ന് ബ്രോ അത് അവിടെത്തന്നെയുണ്ട്. ഇതുവരെയും ആരെയും കരിവാരി തേക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല ഞാൻ പോരാടുന്നത് ഇവിടെത്തെ പോലീസ് സിസ്റ്റത്തിന് എതിരെയാണ് അത് എന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ ആണെന്ന് മാത്രം…
നെടുംബശ്ശേരിയിൽ കാർ അപകടത്തിൽ കൊല്ലപ്പെട്ട ആ സാധുക്കളായ പെൺകുട്ടികൾക്ക് നേരെയും നെഗറ്റീവ് കമന്റ്കൾ ഇടുന്ന ആളുകളെവരെ നമ്മുടെ സമൂഹത്തിൽ കാണാൻ കഴിഞ്ഞു. എന്തിന് എന്റെ പ്രൊഫൈലിൽ കയറി എന്റെ ഫോട്ടോ ഡൌൺലോഡ് ചെയ്ത് പരസ്യമായി പോസ്റ്റ് ഇട്ട ആളുകളെ വരെ എനിക്ക് കാണാൻ സാധിച്ചു….
ഞാൻ എന്റെ ലക്ഷ്യ സ്ഥാനത്തേക്കുള്ള പാതയിലാണ് പിന്തിരിഞ്ഞു നോക്കാൻ എനിക്ക് സമയമില്ല. ഇനി നിങ്ങൾക്ക് എന്റെ രക്തമാണ് ആവിശ്യമെങ്കിൽ ഈ ഓട്ടത്തിന്റെ അവസാനം ഞാൻ എന്റെ ചോര കുപ്പിയിൽ പകർത്തി നിങ്ങൾക്ക് തരാം മതിവരുവോളം അത് കുടിക്കുക. നരേറ്റീവ് കമന്റ്കൾക്ക് പുറകെ പോകാൻ എനിക്ക് സമയമില്ല സോറി….
ഇന്ന് സുപ്രിം കോടതി അഭിഭാഷകൻ കൂടിയായ അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന വിളിച്ചിരുന്നു ധൈര്യവും എല്ലാ വേണ്ട നിയമ സഹായവും ചെയ്ത് തരാമെന്ന് പറഞ്ഞു ഇതോടൊപ്പം അദ്ദേഹത്തിന് നന്ദി പറയുന്നു…
