പോക്സോ കേസ് പ്രതിക്ക് 15 വർഷം കഠിനതടവും 3 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

Share Now

പോക്സോ കേസ് പ്രതിക്ക് 15 വർഷം കഠിനതടവും 3 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

കൊടുങ്ങല്ലൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വരന്തരപ്പിള്ളി പുലിക്കണ്ണി കല്ലുവളപ്പിൽ വീട്ടിൽ അസറുദ്ദീനെയാണ് (36) കൊടുങ്ങല്ലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ (പോക്സോ) കോടതി അഡീഷനൽ ജില്ലാ ജഡ്ജി ജോമോൻ ജോൺ ശിക്ഷിച്ചത്.2024 ജൂലൈ 11-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനഞ്ച് വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടിക്ക് നേരെയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. കൈപ്പമംഗലം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.എസ്. സൂരജാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. വിചാരണ വേളയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 19 സാക്ഷികളെ വിസ്തരിക്കുകയും 27 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. ബാബുരാജൻ കോടതിയിൽ ഹാജരായി.


Share Now
error: Content is protected !!