അടിപിടി കേസിലെ പിടികിട്ടാപ്പുള്ളി പിടിയിൽ
*ALBA TIMES*
മതിലകം: മതിലകം പോലീസ് സ്റ്റേഷനിലെ 2016 ലെ അടിപിടി കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ പോലീസ് അറസ്റ്റ് ചെയ്തു. മതിലകം പി. വെമ്പല്ലൂർ ചിലമ്പിട്ടശ്ശേരി വീട്ടിൽ കണ്ണൻ (43) എന്നയാളെയാണ് പോലീസ് പിടികൂടിയത്. ഇയാൾക്കെതിരെ ബഹുമാനപ്പെട്ട കോടതി പിടികിട്ടാപ്പുള്ളി വാറണ്ട് പുറപ്പെടുവിച്ചിരുന്നതാണ്.
ജനുവരി 29-ന് വൈകിട്ട് 6 മണിയോടെ കഴുവിലങ്ങിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. തുടർ നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിമോദ് പി.എം, സബ് ഇൻസ്പെക്ടർ അജയ് എസ് മേനോൻ, സിവിൽ പോലീസ് ഓഫീസർമാരായ മിഥുൻ, മുഹമ്മദ് സൻസിൽ എന്നിവർ ചേർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ആൽബ ടൈംസ്
