ബുള്ളറ്റ് മോഷണം; കുപ്രസിദ്ധ മോഷ്ടാവ് റോഷൻ അറസ്റ്റിൽ

Share Now

കൊടുങ്ങല്ലൂർ: ചന്തപ്പുര ഫ്ലൈഓവറിന് താഴെ പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവിനെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. ചേരനെല്ലൂർ കപ്പേള ദേശത്ത് തൃക്കൂക്കാരാൻ വീട്ടിൽ റോഷൻ (28) ആണ് പിടിയിലായത്.

ജനുവരി 21-ന് രാവിലെ 8.15നും വൈകീട്ട് 5.30നും ഇടയിലായിരുന്നു മോഷണം നടന്നത്. എറിയാട് വില്ലേജ് ചൈതന്യനഗർ എട്ടുമ്മൽ വീട്ടിൽ അഭിഷേകിന്റെ ബുള്ളറ്റാണ് പ്രതി കവർന്നത്. ഫ്ലൈഓവറിന് താഴെ വാഹനം പാർക്ക് ചെയ്ത ശേഷം തിരികെ എത്തിയപ്പോഴാണ് വാഹനം നഷ്ടപ്പെട്ട വിവരം ഉടമ അറിയുന്നത്.

തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയെ പോലീസ് വലയിലാക്കിയത്. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

ഇരിങ്ങാലക്കുട, കൊരട്ടി, ആളൂർ, ഇൻഫോ പാർക്ക്, ചേരാനല്ലൂർ, എളമക്കര എന്നീ പോലീസ് സ്റ്റേഷനുകളിലായി 15-ഓളം മോഷണ കേസുകളിലെ പ്രതിയാണ് റോഷൻ.

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ ബി കെയുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ സാലിം കെ, ജി എസ് ഐ തോമസ്, സിവിൽ പോലീസ് ഓഫീസർമാരായ ജിജിൻ, വിഷ്‌ണു എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!