ചെന്ത്രാപ്പിന്നി: ദേശീയപാതയിൽ ചെന്ത്രാപ്പിന്നി ഹൈസ്‌കൂൾ റോഡിന് സമീപം പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ചാലക്കുടിയിൽ നിന്നും പാലുമായി കാഞ്ഞാണിയിലേക്ക് പോകുകയായിരുന്ന വാഹനമാണ് ഇന്നുച്ചയ്ക്ക് മൂന്ന് മണിയോടെ അപകടത്തിൽപ്പെട്ടത്.
വാഹനത്തിന്റെ ടയർ പൊട്ടിയതിനെ തുടർന്നാണ് നിയന്ത്രണം നഷ്ടപ്പെട്ടതെന്ന് വാഹനത്തിലുണ്ടായിരുന്നവർ അറിയിച്ചു. സമീപത്തെ കടയുടെ മുന്നിലേക്കാണ് വാഹനം മറിഞ്ഞത്.
വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടുപേരിൽ ഡ്രൈവർക്ക് ചെറിയ പരിക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്ന പാൽ ടാങ്കറുകൾ പൂർണ്ണമായും തകർന്ന് പാൽ റോഡിൽ ഒഴുകിയ നിലയിലാണ്.
