സാഹിത്യകാരിയുംപുരോഗമന കലാസാഹിത്യ സംഘംസംസ്ഥാന വൈസ് പ്രസിഡന്റുമായഡോക്ടർ കെ കെ സുലൈഖ നിര്യാതയായി
………………..
ആലുവ: ന്യൂനപക്ഷംക്ഷേമ വകുപ്പിന്റെ കീഴിലുള്ള ആലുവ സി.സി. എം വൈ . പ്രിൻസിപ്പാൾഡോക്ടർ കെ കെ സു ലേഖനിര്യാതയായി. (66)മുൻ ജില്ലാ ജഡ്ജുംന്യൂനപക്ഷ കമ്മീഷൻ ചെയർമാനുമായിരുന്ന ചെങ്ങമനാട് പി .കെ ഹനീഫയാണ്ഭർത്താവ്. .തൃപ്പൂണിത്തുറ ഗവൺമെൻറ് കോളേജ് പ്രിൻസിപ്പലായി റിട്ടയർ ചെയ്ത സുലേഖ മഹാരാജാസ് കോളേജ് വൈസ് പ്രിസിപ്പൽ ആയുംവിവിധ കോളേജുകളിൽ മലയാളം പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.നാദഭരിതമായ ചിദംബരങ്ങൾ,കേരള മുസ്ലിം നവോത്ഥാനത്തിൽ കൊടുങ്ങല്ലൂരിന്റെ പങ്ക്,സാമൂഹികതയുടെ വ്യതിരിക്തത -ബഷീർ കൃതികളിൽ എന്നിവയാണ് പുസ്തകരൂപത്തിൽ വന്നിട്ടുള്ള രചനകൾ.കൊടുങ്ങല്ലൂരിലെ കൊമ്പനേഴത്ത്കുഞ്ഞുമരക്കാർ കുഞ്ഞാച്ചുമ്മ ദമ്പതികളുടെ മകളാണ്.സഹോദരങ്ങൾ മുഹമ്മദ്,അബ്ദുല്ല, ബക്കർ മേത്തല , അലി എന്നിവരാണ്.കബറടക്കം 21 ശനിരാവിലെ 10 മണിക്ക് ചെങ്ങമനാട് പാലപ്രശേരിജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കുന്നതാണ്.
സാഹിത്യകാരിയും പുരോഗമന കലാസാഹിത്യ സംഘംസംസ്ഥാന വൈസ് പ്രസിഡൻ്റുമായ ഡോക്ർ കെ കെ സുലൈഖ നിര്യാതയായി
