അർദ്ധരാത്രിയിൽ വീടുകളുടെ ജനൽചില്ലുകൾ എറിഞ്ഞു തകർത്ത കേസ്സിലെ പ്രതി അറസ്റ്റിൽ

Share Now

അർദ്ധരാത്രിയിൽ വീടുകളുടെ ജനൽചില്ലുകൾ തകർത്ത കേസിൽ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഇന്നലെ അർദ്ധരാത്രി 12 മണിക്ക് ശേഷം ഗാന്ധിഗ്രാം സ്വദേശി തൊമ്മാന വീട്ടിൽ ഹെറോളിൻ (38) എന്നയാളുടെ വീട്ടിൽ അതിക്രമിച്ച് കയറി ജനൽചില്ലുകൾ എറിഞ്ഞു തകർത്തു ഏകദേശം 6,000 രൂപയുടെ നഷ്ടം വരുത്തിയ കേസിൽ ഗാന്ധിഗ്രാം സ്വദേശി അരിമ്പൂപറമ്പിൽ വീട്ടിൽ ഹെൽവിൻ (30) നെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.

21-01-2025ന് പരാതിക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ കേസെടുത്ത് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.

ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഷാജി എം.കെ, എസ്.ഐ സൗമ്യ ഇ, ജി.എസ്.ഐ മനോജ്, സി.പി.ഒ ഉമേഷ് എന്നിവർ ആണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!