മതിലകത്ത് 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി എറിയാട്  സ്വദേശി പിടിയിൽ

Share Now

മതിലകം: നിയമപരമായി അനുവദനീയമായ അളവിനെക്കാൾ അധികമായി ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശം വെച്ച കേസിൽ എറിയാട് വൈദ്യർ ജംഗ്ഷൻ സ്വദേശിയായ ചെമ്മണ്ടപ്പറമ്പിൽ വീട്ടിൽ ബൈജു (39)യെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.

23-02-2026 രാവിലെ 11 മണിയോടെ പോക്ലായ് ബിവറേജ് ഷോപ്പിന്റെ കോമ്പൗണ്ടിൽ സംശയാസ്പദമായി നിൽക്കുകയായിരുന്ന ബൈജുവിനെ പരിശോധിച്ചപ്പോഴാണ് ഇയാളിൽ നിന്ന് 500 മില്ലിലിറ്റർ വീതമുള്ള 30 കുപ്പികൾ (ആകെ 15 ലിറ്റർ) വിദേശമദ്യം പിടിച്ചെടുത്തത്. ഇതിൽ 25 കുപ്പി Honey Bee Brandy, ഒരു കുപ്പി Bagpiper Whisky, നാല് കുപ്പി RDS Premium Brandy എന്നിവ ഉൾപ്പെടുന്നു.

തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് മതിലകം പോലീസ് സ്റ്റേഷനിലെത്തിച്ച് അബ്കാരി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

ബൈജു മുൻപും സമാനമായ കേസിൽ പ്രതിയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. 2024 ഫെബ്രുവരി 17-ന് രാത്രി എറിയാട് ഭാഗത്ത് നിന്ന് 9.750 ലിറ്റർ വിദേശമദ്യവുമായി ഇയാളെ കൊടുങ്ങല്ലൂർ പോലീസ് പിടികൂടിയിരുന്നു.

മതിലകം പോലീസ് സ്റ്റേഷൻ എസ്.ഐ അജയ് എസ് മേനോൻ, കൊടുങ്ങല്ലൂർ കൺട്രോൾ റൂം എസ്.ഐ ശ്രീനിവാസൻ, സി.പി.ഒ ഗിരീഷ് എന്നിവർ അന്വേഷണത്തിൽ പങ്കെടുത്തു.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!