പ്രശ്നപരിഹാരത്തിനായി സമീപിച്ച പൂജാരിയുടെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസ്സിൽ പ്രതിയായ യുവതി അറസ്റ്റിൽ

Share Now

കൊടകര: പ്രശ്നപരിഹാരത്തിനായി പൂജാരിയുടെ വീട്ടിലെത്തി 12 പവനോളം സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ യുവതി അറസ്റ്റിലായി. കൊടകര പറക്കാട്ടുകര സ്വദേശിനിയായ മണ്ണാംപറമ്പിൽ വീട്ടിൽ സൂര്യ (26) യെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തത്.

മറ്റത്തൂർ വില്ലേജ് മൂലംകുടം സ്വദേശി പൂജാരി അജേഷിന്റെ വീട്ടിൽ 16.02.2026 രാവിലെ 7.45നും രാത്രി 11.00നും ഇടയിൽ നടന്ന മോഷണത്തിലാണ് കേസ്സെടുത്തത്. ബെഡ്റൂമിലെ അലമാരയ്ക്കുള്ളിൽ ബാഗിൽ സൂക്ഷിച്ചിരുന്ന 12 പവനോളം തൂക്കം വരുന്ന, ഏകദേശം 12 ലക്ഷത്തിലധികം രൂപ വിലവരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയത്.

പ്രതി പ്രശ്നപരിഹാരത്തിനായി ഇടയ്ക്കിടെ പൂജാരിയുടെ വീട്ടിൽ എത്താറുണ്ടായിരുന്നു. ഈ പരിചയം മുതലെടുത്ത് പൂജാരി അടുക്കളയിലേക്ക് മാറിയ സമയത്ത് തന്ത്രപൂർവ്വം അലമാരയിൽ നിന്ന് സ്വർണാഭരണങ്ങൾ കൈവശപ്പെടുത്തുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കേസിന്റെ ആദ്യഘട്ടത്തിൽ പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

മോഷ്ടിച്ച സ്വർണം കൊടകരയിലെ ഒരു ഫിനാൻസ് സ്ഥാപനത്തിൽ വിറ്റ് ലഭിച്ച പണത്തിൽ പുതിയ സ്വർണാഭരണങ്ങളും ഗൃഹോപകരണങ്ങളും വാങ്ങുകയും പണയത്തിലിരുന്ന സ്വന്തം ആഭരണങ്ങൾ തിരിച്ചെടുക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. പിടിയിലാകുമ്പോൾ മോഷ്ടിച്ച സ്വർണം തന്നെ പ്രതി ധരിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി.

കൊടകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജെർലിൻ വി. സ്കറിയയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ കൃഷ്ണപ്രസാദ്, സുരേഷ് ഇ. എ., അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഷീബ അശോകൻ, ഷൈജി കെ. ആന്റണി, ആഷ്ലിൻ ജോൺ, ജി.എസ്.സി.പി.ഒ ഡെനിൻ കെ. ജെ, അഭിലാഷ് എം. എം എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!