തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ മരണമടഞ്ഞവർക്ക് കോൺഗ്രസ് പുല്ലൂട്ട് വില്ലേജ് കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി. ചാപ്പാറ ജംഗ്ഷനിൽ നടന്ന യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് കെ.പി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു.
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാരും ദേവസ്വവും മതിയായ നഷ്ടപരിഹാരം നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനായി കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്നും ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
ആധുനികവും അപകടരഹിതവുമായ വെടിക്കെട്ട് രീതികളിലേക്ക് മാറേണ്ടതിന്റെ ആവശ്യകതയും ആഘോഷ കമ്മിറ്റികൾ ഗൗരവമായി പരിഗണിക്കണമെന്നും യോഗത്തിൽ ചൂണ്ടിക്കാട്ടി. അപകടകാരണം സംബന്ധിച്ച അന്വേഷണ റിപ്പോർട്ടുകൾ സമയബന്ധിതമായി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു.
യോഗത്തിൽ ബ്ലോക്ക് പ്രസിഡണ്ട് ഇ. എസ്. സാബു, സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ.ജി. മുരളിധരൻ, കൗൺസിലർ കവിത മധു, കെ.എസ്. കമറുദ്ദീൻ, ടി.കെ. ലാലു, കെ.കെ. ചിത്രഭാനു, ഇ.എ. മുഹമ്മദ് ഷെറീഫ് എന്നിവർ സംസാരിച്ചു.
സുലൈമാൻ പാരിപറമ്പിൽ, ഇ.എച്ച്. ജയൻ, ടി.കെ. നൗഷാദ്, സന്തോഷ് ഇല്ലത്തുപറമ്പിൽ, ഗോപാലൻ ചാപ്പാറ, സുനിൽ കളരിക്കൽ, നൗഷാദ് പുല്ലൂട്ട്, മുരളീധരൻ കൊല്ലംപറമ്പിൽ എന്നിവർ നേതൃത്വം നൽകി.
