ഐക്യ ജനാധിപത്യ മുന്നണി (യുഡിഎഫ്) കൊടുങ്ങല്ലൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ. ഒ.ജെ. ജനീഷ് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശകരമായ തുടക്കം

Share Now

കൊടുങ്ങല്ലൂർ: ഐക്യ ജനാധിപത്യ മുന്നണി (യുഡിഎഫ്) കൊടുങ്ങല്ലൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ. ഒ.ജെ. ജനീഷ് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശകരമായ തുടക്കം കുറിച്ചു. കൊടുങ്ങല്ലൂർ ചന്തപ്പുരയിൽ നിന്നാരംഭിച്ച പ്രചാരണം കാൽനടയായി നഗരത്തിലെ വിവിധ ഭാഗങ്ങളിലൂടെ മുന്നേറി.

വോട്ടർമാരെ കൈവീശി അഭിവാദ്യം ചെയ്ത് പിന്തുണ അഭ്യർത്ഥിച്ച ജനീഷ്, നൂറുകണക്കിന് പ്രവർത്തകരുടെയും ആയിരക്കണക്കിന് ജനങ്ങളുടെയും അകമ്പടിയോടെ നടത്തിയ റോഡ് ഷോ ശ്രദ്ധേയമായി. നാസിക് ഡോളിന്റെ താളത്തിൽ നഗരവീഥികൾ മുഴുവൻ ഉണർന്നുനിന്നപ്പോൾ പ്രചാരണത്തിന് ഉത്സാഹഭരിതമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു.

ശേഷം കൊടുങ്ങല്ലൂർ ദേവി ക്ഷേത്രത്തിൽ പ്രദക്ഷിണം നടത്തി വടക്കേ നടയിൽ പരിപാടി സമാപിച്ചു. പ്രചാരണത്തിനിടെ പ്രവർത്തകരുടെയും ജനങ്ങളുടെയും ആവേശം ഉയർന്ന നിലയിലായിരുന്നു.

യുഡിഎഫിന്റെ സംസ്ഥാന, ജില്ലാ, മണ്ഡലം തലത്തിലുള്ള നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു. ഇ.എസ്. സാബു, എൻ.എസ്. വിജയൻ, കെ.പി. സുനിൽകുമാർ, യൂസഫ് പടിയത്ത്, രവി നമ്പൂതിരി, എ.എ. അഷ്റഫ്, പി.ഡി. ജോസ്, അഡ്വ. വി.എം. മൊഹിയുദ്ദീൻ, പി.യു. സുരേഷ്, വി.എം. ജോണി, ഹക്കീം ഇഖ്ബാൽ, മായ രാമചന്ദ്രൻ, പ്രേമ ക്രിൻസി മാർട്ടിൻ, കവിത മധു എന്നിവർ നേതൃത്വം നൽകി.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!