ഐക്യ ജനാധിപത്യ മുന്നണി (യു.ഡി.എഫ്) കൈപ്പമംഗലം മണ്ഡലം സ്ഥാനാർത്ഥി ടി.എം. നാസർ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചു

Share Now

കൊടുങ്ങല്ലൂർ: ഐക്യ ജനാധിപത്യ മുന്നണി (യു.ഡി.എഫ്) കൈപ്പമംഗലം മണ്ഡലം സ്ഥാനാർത്ഥി ടി.എം. നാസർ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശകരമായ തുടക്കം കുറിച്ചു. കൈപ്പമംഗലത്തിന്റെ തെക്കേയറ്റമായ അഴിക്കോട് ജെട്ടിയിൽ നിന്നാണ് പ്രചാരണ യാത്ര ആരംഭിച്ചത്.

അഴിക്കോട് ജെട്ടിയിൽ കൂടി നിന്ന നൂറുകണക്കിന് വോട്ടർമാരോട് നേരിട്ട് വോട്ട് അഭ്യർത്ഥിച്ച ശേഷം തുറന്ന ജീപ്പിൽ നൂറോളം ഇരുചക്ര വാഹനങ്ങളും കാറുകളും അകമ്പടിയായി പ്രചാരണ റാലി മുന്നേറി. അഴിക്കോട്, എറിയാട്, എടവിലങ്ങ്, വെമ്പല്ലൂർ, പൊക്ലായി, പെരിഞ്ഞനം, മതിലകം, ചെന്ത്രാപ്പിന്നി, എടമുട്ടം, എസ്.എൻ പുരം തുടങ്ങിയ പ്രദേശങ്ങളിലൂടെയായിരുന്നു പര്യടനം.

യു.ഡി.എഫ് സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കളുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് പ്രവർത്തകർ പ്രചാരണത്തിൽ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളിൽ ആവേശകരമായ സ്വീകരണമാണ് ടി.എം. നാസറിന് ലഭിച്ചത്.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!