ദേശീയപാതയിൽ വീണ്ടും അപകടം
ദേശീയപാതയിൽ കയ്പമംഗലത്ത് വീണ്ടും അപകടം. കയ്പമംഗലം പന്ത്രണ്ടിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിക്ക് പിന്നിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കയ്പമംഗലം പന്ത്രണ്ടിൽ ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആയിരുന്നു അപകടം. ഈ ഭാഗത്ത് പൈപ്പ് പൊട്ടിയത് നന്നാക്കിയ ശേഷം റോഡിൽ തടസ്സം വെച്ചിരുന്നതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. വടക്ക് ഭാഗത്ത് നിന്നും വന്നിരുന്ന ടാങ്കർ തടസ്സം കണ്ട് പെട്ടന്ന് നിർത്തിയപ്പോൾ, പിന്നിൽ നിന്നും വന്നിരുന്ന കാർ ടാങ്കറിൽ ഇടിക്കുകയും നിയന്ത്രണം വിട്ട് മുന്നോട്ട് നീങ്ങി നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.
