ദേശീയപാതയിൽ കയ്പമംഗലത്ത് വീണ്ടും വാഹനാപകടം, ഓടിക്കൊണ്ടിരുന്ന കാറിനു പിന്നിൽ ട്രാവലർ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ആറരയോടെ കയ്പമംഗലം പ നമ്പിക്കുന്നു സെൻ്ററിൽ ഗുരുവായൂർ ഭാഗത്തേക്കുള്ള ഹൈവേയിൽ ആണ് അപകടമുണ്ടായത്. മുൻപിലൂടെ പോയിരുന്ന കാറിന് പിന്നിൽ ട്രാവലർ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ കീഴ്മേൽ മറിഞ്ഞു. പരുക്കേറ്റ കാർ യാത്രക്കാരി കൊടുങ്ങല്ലൂർ സ്വദേശി കടമ്പോട്ട് അമീന(37)യെ കയ്പമംഗലം ഹാർട്ട്ബീറ്റ്സ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. നാലു പേരാണ് കാറിലുണ്ടായിരുന്നത് കാറിലെ മറ്റ് യാത്രക്കാർക്കും ട്രാവലർ യാത്രക്കാർക്കും പരിക്കില്ല. കയ്പമംഗലം പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്
കൈപ്പമംഗലത്ത് അപകടങ്ങൾ തുടർക്കഥയാകുന്നു!ട്രാവലറിടിച്ച് കാർ തലകീഴായി മറിഞ്ഞു
