സബ് ജയിലിൽ വെച്ച് സഹതടവുകാരനുമായി അടി

Share Now

ഇരിങ്ങാലക്കുട സ്പെഷൽ സബ് ജയിലിൽ വെച്ച് സഹതടവുകാരനെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സ്പെഷൽ സബ് ജയിലിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ 2025 ലെ വധശ്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന അഴിക്കോട് സ്വദേശി ഐവേലിക്കകത്ത് വീട്ടിൽ മുഹമ്മദിനെ (28) സെല്ലിൽ വെച്ച് ആക്രമിച്ച കേസിൽ സഹതടവുകാരൻ അറസ്റ്റിൽ. കരുവന്നൂർ പ്ലാക്കൽ വീട്ടിൽ ഐവിൻ ആന്റണിയാണ് (21) അറസ്റ്റിലായത്. ഇയാൾ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിലെ കവർച്ചക്കേസിൽ റിമാന്റിൽ കഴിഞ്ഞ് വരികയായിരുന്നു.09-08-2026 രാവിലെ 09.15 മണിയോടെയാണ് സംഭവമുണ്ടായത്. അകാരണമായി അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താലാണ് ഐവിൻ ആന്റണി മുഹമ്മദിനെ ആക്രമിച്ചത്. ഈ ആക്രമണത്തിൽ മുഹമ്മദിന്റെ ഇടതു ഷോൾഡറിന്റെ കൈക്കുഴ തെറ്റി ഗുരുതര പരിക്കേറ്റിരുന്നു. കേസിൽ പ്രതിയായ ഐവിൻ ആന്റണിയെ കോടതിയിൽ നിന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടർനടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കും.

ഐവിൻ ആന്റണി ഇരിഞ്ഞാലക്കുട, കൂരച്ചുണ്ട് പോലീസ് സ്റ്റേഷൻ പരിധികളിലായി വീടുകയറി ആക്രമണം നടത്തി സ്ത്രീക്ക് മാനഹാനി വരുത്തിയ കേസിലും ഒരു അടിപിടി കേസിലും മയക്കുമരുന്ന് ഉപയോഗിച്ച് ഒരു കേസിലും പൊതു സ്ഥലത്ത് ലഹരി ഉപയോഗിച്ച രണ്ട് കേസിലും അടക്കം അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയാണ്.ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ദിലീഷ്, എസ് ഐ മാരായ അബിലാഷ്, പാട്രിക്, ജി എസ് സി പി ഒ മാരായ ദിനുലാൽ, കമൽകൃഷ്ണ, അജിത്, ജെബിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!