കാർ നമ്പറിലും 8308 ഭൂരിപക്ഷം: മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിലും വിസ്മയം; തിരിച്ചറിഞ്ഞത് ഭാര്യ

Share Now

തൃശ്ശൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായും മന്ത്രിയായും അപ്രതീക്ഷിതമായി എത്തിയ ഒ.ജെ. ജനീഷിന് ഔദ്യോഗിക വാഹനത്തിന്റെ നമ്പറിലും വിസ്മ‌മയം. തിരഞ്ഞെടുപ്പിൽ 8308 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഇപ്പോഴിതാ കാറിന്റെ രജിസ്ട്രേഷൻ നമ്പറും അതേ അക്കം തിങ്കളാഴ്ച വൈകീട്ട് ഭാര്യ ശ്രീലക്ഷ്മിയാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്. കെ.എൽ.1 സിബി 8308 എന്ന നമ്പറിലുള്ള കാർ ആവശ്യപ്പെട്ടതല്ലെന്നും അവിചാരിതമായി ലഭിച്ചതാണെന്നും ജനീഷ് പറഞ്ഞു. ഇനി കേരള സ്റ്റേറ്റ് കാറിന്റെ നമ്പർ പത്ത് എന്നുമാറിയാലും 8308 എന്ന രജിസ്ട്രേഷൻ നമ്പർ നിലനിൽക്കും.സത്യപ്രതിജ്ഞ കഴിഞ്ഞ് ഔദ്യോഗിക വാഹനത്തിൽ കയറിപ്പോയെങ്കിലും രജിസ്ട്രേഷൻ നമ്പർ ശ്രദ്ധിച്ചിരുന്നില്ല. കൊടുങ്ങല്ലൂർ മണ്ഡലത്തിൽ കന്നിയങ്കത്തിനിറങ്ങിയ ജനീഷ് 10 വർഷം എം.എൽ.എ. യായിരുന്ന വി.ആർ. സുനിൽകുമാറിനെയാണ് പരാജയപ്പെടുത്തിയത്. നമ്പറിലെ കൗതുകം തിരിച്ചറിഞ്ഞപ്പോൾ ജനീഷും അമ്മ പുഷ്പയും ഭാര്യയും ഔദ്യോഗിക വാഹനത്തിനടുത്തുനിന്ന് ചൊവ്വാഴ്ച രാവിലെ ചിത്രമെടുത്തു.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!