തൂഫാൻ, ദി നാർക്കോ ഹണ്ട്; മുന്നൊരുക്കമായി തൃശ്ശൂർ റൂറൽ പോലീസ്
കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി വധശ്രമക്കേസിലെ പ്രതിയും കൂട്ടാളിയും പിടിയിൽ, പ്രതികൾ റിമാന്റിലേക്ക്
പ്രതികൾക്കെതിരെ ബാല നീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് (77 of Juvanile Justice Act) കൂട്ടിച്ചേർത്ത് കേസ്സെടുത്തു
കൊടുങ്ങല്ലൂർ : കുട്ടികൾക്കും മറ്റും വിൽപന നടത്തുന്നതിനായി വീട്ടിൽ സൂക്ഷിച്ച കഞ്ചാവുമായി രണ്ട് പ്രതികൾ കൊടുങ്ങല്ലൂർ പോലീസിന്റെ പിടിയിലായി. കൊടുങ്ങല്ലൂർ എടവിലങ്ങ് സ്വദേശികളായ മേലേഴത്ത് വീട്ടിൽ സച്ചു (19), ചെട്ടിപ്പാടത്ത് വീട്ടിൽ സായ് ആനന്ദ് (20) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് (DANSAF) സംഘവും കൊടുങ്ങല്ലൂർ പോലീസും ചേർന്നാണ് പ്രതികളെ വലയിലാക്കിയത്. പ്രതികളെ നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.മേയ് 28-ന് വൈകീട്ട് 5.35 ഓടെ എടവിലങ്ങുള്ള ഒന്നാം പ്രതി സച്ചുവിന്റെ വീട്ടിൽ നിന്നാണ് സംഘത്തെ കഞ്ചാവുമായി പോലീസ് പിടികൂടിയത്. പ്രതികളിൽ ഒരാളായ സായ് ആനന്ദ് നേരത്തെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഒരു വധശ്രമക്കേസിലെ പ്രതിയാണ്. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ബിജോയ് പി ടി, എസ് ഐ മാരായ ശിവശങ്കരൻ, വിവേക്, ജോഷി, സി പി ഒ വിഷ്ണു, ഡാൻസാഫ് സംഘാഗങ്ങളായ ജി എ എസ് ഐ ലിജു ഇയ്യാനി, ജി എസ് സി പി ഒ ബിജു, സി പി ഒ സുർജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
