https://chat.whatsapp.com/I5OB33PxcwT2Fu3Ni1nl5ഖ
പതിനാറുകാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ്; നാല് പ്രതികൾ കസ്റ്റഡിയിൽ
അന്തിക്കാട്: അരിമ്പൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ധനുപ്പൂയ മഹോത്സവത്തിനിടെ നടന്ന കാവടിയാട്ടത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് പതിനാറുകാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നാല് പ്രതികളെ തൃശ്ശൂർ റൂറൽ പോലീസ് കസ്റ്റഡിയിലെടുത്തു.
2026 ജനുവരി 5-ന് നടന്ന ഉത്സവത്തിനിടയിൽ ഡാൻസ് കളിക്കുന്നതിനിടെ പ്രതികളിൽ ഒരാൾ കുട്ടിയുടെ ദേഹത്തേക്ക് വീണതിനെ തുടർന്ന് തള്ളി മാറ്റിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് 2026 ജനുവരി 6-ന് വൈകിട്ട് 6 മണിയോടെ അരിമ്പൂർ ഓളംന്തലിപ്പാറ കുളത്തിന്റെ സമീപത്ത് വെച്ച് കുട്ടിയെ കൈകൊണ്ടും വടികൊണ്ടും ആക്രമിക്കുകയും അസഭ്യം പറയുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തതായി കേസിൽ പറയുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
അന്തിക്കാട് പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത പ്രതികൾ അരിമ്പൂർ നാലാംകല്ല് സ്വദേശി ചേന്ദംകുളം വീട്ടിൽ ശ്രീഷ്ണവ് (20), വെളുത്തൂർ സ്വദേശി നങ്ങേലി വീട്ടിൽ സ്മിജിൻ (19), അരിമ്പൂർ സ്വദേശി മാങ്ങാട്ട് വീട്ടിൽ ശ്രീഹരി (19), അരിമ്പൂർ നാലാംകല്ല് സ്വദേശി കണ്ണോളി വീട്ടിൽ രാജേഷ് (19) എന്നിവരാണ്. സംഭവത്തിൽ അന്തിക്കാട് പോലീസ് തുടർ നിയമനടപടികൾ സ്വീകരിച്ച് വരുന്നതായി അറിയിച്ചു.
ആൽബ ടൈംസ്
