18 വയസ്സ് പ്രായമുള്ള അതിജീവിതക്ക് മാനഹാനി വരുത്തിയ കേസിൽ ക്ഷേത്രത്തിലെ പൂജാരിയെ നാല് വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു

Share Now

18 വയസ്സ് പ്രായമുള്ള അതിജീവിതക്ക് മാനഹാനി വരുത്തിയ കേസിൽ ക്ഷേത്രത്തിലെ പൂജാരിയെ നാല് വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു

വാടാനപ്പിള്ളി : 18 വയസ്സുള്ള അതിജീവിതയെ എങ്ങണ്ടിയൂർ പൊക്കുളങ്ങര ക്ഷേത്രത്തിൽ തൊഴാൻ വന്ന സമയം ക്ഷേത്രത്തിലെ പൂജാരി ലൈംഗിക ഉദ്ദേശത്തോട് കൂടി ദേഹത്തു കയറി പിടിച്ചു മാനഹാനി വരുത്തിയ കേസ്സിൽ പ്രതിയായ കർണ്ണാടക, ദക്ഷിണ കന്നട ഡിസ്ട്രിക്, കൗവ്കർട്ടി വില്ലേജ്, നെല്ലിത്തട്ക വീട്ടിൽ പ്രതീക് മെഹന്തൽ 40 വയസ് എന്നയാളെ 4 വർഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു. ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ശ്രീ. സുരേഷ് കുമാർ. ആർ ആണ് ശിക്ഷാ വിധി പുറപ്പെടിച്ചത് വിധിച്ചത്. പിഴ അടക്കാത്ത പക്ഷം 8 മാസം കൂടി അധിക തടവ് അനുഭവിക്കുന്നതിന് ശിക്ഷാവിധിയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. 2025 മെയ് മാസത്തിൽ അമ്പലത്തിൽ തൊഴാനായി വന്ന അതിജീവിതക്ക് മാനഹാനി വരുത്തിയ സംഭവത്തിന് അതിജീവിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വാടാനപ്പിള്ളി പോലീസ് സ്റ്റേഷനിൽ കേസെടുത്തത്. അന്നത്തെ വാടാനപ്പള്ളി എസ് ഐ ആയിരുന്ന വിജു സി പി ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. എസ് ഐ ശ്രീലക്ഷ്മി. എസ് എം, എസ് സി പി ഒ ബൈജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷനു വേണ്ടി 7 സാക്ഷികളെ വിസ്തരിക്കുകയും 8 രേഖകളും മുതലുകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. നിഷ സി എന്നിവർ ഹാജരായി. വിസ്താരവേളയിൽ ലെയ്സൺ ഓഫീസർ എ എസ് ഐസിന്ധു എം. ആർ കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!