ശത്രുദോഷം മാറ്റാനായി 3 തവണ വന്നു, 3 തവണയും 14കാരിയെ പൂജാരി പീഡിപ്പിച്ചു;

Share Now

ശത്രുദോഷം മാറ്റാൻ എത്തിയ പതിനാല് വയസ്സുകാരിയെ മൂന്നു തവണ പീഡിപ്പിച്ച പൂജാരി അറസ്റ്റ‌ിൽ. കൊടുങ്ങല്ലൂർ എടവിലങ് സ്വദേശിയായ 48 കാരൻ ഷാജിയാണ് പിടിയിലായത്. വീടിനോട് ചേർന്ന് സ്വകാര്യ ക്ഷേത്രം നടത്തിപ്പുകാരനാണ് ഷാജി. വിവിധതരം പൂജകൾ ക്ഷേത്രത്തിൽ നടത്തിയിരുന്നു.

ശത്രു ദോഷം മാറ്റാനായി വീട്ടുകാർക്കൊപ്പം എത്തിയതായിരുന്നു 14 വയസ്സുകാരി. മൂന്ന് തവണ വന്നപ്പോഴും പൂജാരി പീഡിപ്പിച്ചുവെന്നാണ് വിവരം.മാനസിക വിഷമത്തിലായ പെൺകുട്ടി വീട്ടുകാരോട് കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.2024ലും 2025ലുമാണ് പീഡനം നടന്നത്. പെൺകുട്ടിയുടെ വൈദ്യപരിശോധന ഉൾപ്പെടെ പൂർത്തിയാക്കിയ ശേഷമാണ് പൊലീസ് കസ്‌റ്റഡിയിലേക്ക് നീങ്ങിയത്. ഇന്ന് രാവിലെയാണ് ഇയാളെ പിടികൂടിയത്. പെൺകുട്ടിയിൽ നിന്നും 164 സ്റ്റേറ്റ്മെന്റ് രേഖപ്പെടുത്തും. വർഷങ്ങളായി വിവിധ തരത്തിലുള്ള പൂജാകർമങ്ങൾ ചെയ്യുന്നയാളാണ് ഷാജി. തിരിച്ചറിയൻ പരേഡിനടക്കം ഇയാളെ വിധേയമാക്കിയേക്കും.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!