കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ നിന്നും സ്ഥലം മാറി പോകുന്ന എസ് എച്ച് ഒ ബി.കെ. അരുണിനും എസ് ഐ സാലിമിനും ജനമൈത്രീ പോലീസ് സുരക്ഷ സമിതി ഹൃദ്യമായ യാത്രയയപ്പ് നൽകി.

Share Now

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ നിന്ന് മാറിയ ഉദ്യോഗസ്ഥർക്കു സ്നേഹോപഹാരവുമായി യാത്രയയപ്പ്

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ നിന്ന് സ്ഥലംമാറ്റം ലഭിച്ച എസ്.എച്ച്.ഒ ബി.കെ. അരുണിനും എസ്.ഐ സാലിമിനും ജനമൈത്രീ പോലീസ് സുരക്ഷ സമിതി ഹൃദയസ്പർശിയായ യാത്രയയപ്പ് നൽകി. സ്റ്റേഷനിൽ സംഘടിപ്പിച്ച ചടങ്ങ് ഇ.ടി. ടൈസൺ എം.എൽ ഉദ്ഘാടനം ചെയ്തു.

ജനമൈത്രീ സുരക്ഷ സമിതി എക്സിക്യൂട്ടീവ് അംഗം കെ.പി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഹണി പീതാംബരൻ മുഖ്യാതിഥിയായി പങ്കെടുത്തു. പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ, കെ.എസ്. കൈസാബ്, മതിലകം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാരായ ഷിഹാബ്, പി.ആർ. ബാബു, എസ്.ഐമാരായ കശ്യപൻ, ബാബു, കെ.ആർ. രണദീപൻ, ഉണ്ണി പണിക്കശ്ശേരി എന്നിവർ ആശംസകൾ അർപ്പിച്ചു.

ജനമൈത്രീയുടെ സ്നേഹോപഹാരം എം.എൽ.എ ഇരുവർക്കും കൈമാറി.എസ് എച്ച് ഒ. ബി.കെ.അരുൺ , എസ് ഐ സാലിം എന്നിവർ മറുപടി പ്രസംഗം നടത്തി

റൂവിൻ വിശ്വം, സുനിൽകുമാർ, ശ്രീജിത്ത്, ഒ.സി. ജോസഫ്, സി.എസ്. തിലകൻ, ശ്രീ രജ്ഞിനി, കെ.കെ. രാജൻ, ബഷീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!