ഫോണിൽ വിളിച്ച് കിട്ടാതായതോടെ ഓട്ടോ ഡ്രൈവർ ലോഡ്‌ജിലെത്തുകയായിരുന്നു. വാതിൽ അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. മുട്ടിയിട്ടും തുറക്കാതായതോടെ ലോഡ്‌ജ് ജീവനക്കാരേയും പൊലീസിനേയും അറിയിച്ചു. തുടർന്ന് ബലം പ്രയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് ദാരുണമായ കാഴ്ച കണ്ടത്. പൊലീസ് പ്രാഥമിക നടപടി സ്വീകരിച്ച് റൂം അടച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനു ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരൂ.
തൃശൂരിൽ ലോഡ്‌ജിൽ മുറിയെടുത്ത് പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു; ദാരുണം
