കേരള നിയമസഭ തിരഞ്ഞെടുപ്പ്: കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു
ഇന്ത്യൻ നാഷണൽ കോൺഗ്രസ് സംസ്ഥാനത്തെ 2026 നിയമസഭ തിരഞ്ഞെടുപ്പിനായുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. എഐസിസി സെൻട്രൽ ഇലക്ഷൻ കമ്മിറ്റി പുറത്തിറക്കിയ പട്ടികയിൽ വിവിധ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ പേരുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിലെ ഇരിക്കൂർ, ധർമ്മടം, തലശ്ശേരി, പേരാവൂർ, കൽപ്പറ്റ, കോഴിക്കോട് നോർത്ത്, നിലമ്പൂർ, തൃത്താല, തൃശ്ശൂർ, കൊടുങ്ങല്ലൂർ തുടങ്ങിയ പ്രധാന മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്.
