കോതാട് വ്യാപാര സ്ഥാപനത്തിന് നേരെ ആക്രമണം; ബിജെപി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

Share Now

കോതാട് വ്യാപാര സ്ഥാപനത്തിന് നേരെ ആക്രമണം; ബിജെപി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

എടവിലങ്ങ്: കോതാട് പ്രദേശത്തെ ഒരു വ്യാപാര സ്ഥാപനത്തിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് ബിജെപി എടവിലങ്ങ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാര സെന്ററിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

ബിജെപി നേതാക്കളുടെ ആരോപണപ്രകാരം, വിഷുവിനോടനുബന്ധിച്ച് സാധാരണക്കാർക്ക് വിതരണം ചെയ്യാനായി തയ്യാറാക്കിയ വിഷു കിറ്റുകൾ വോട്ടുപിടിക്കാനായി ഉപയോഗിക്കുന്നുവെന്ന വ്യാജപ്രചാരണം ഉയർത്തിയാണ് സിപിഐഎം പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്ന് സ്ഥാപനത്തെ ആക്രമിച്ചതെന്ന് ആരോപിച്ചു. ആക്രമണത്തിൽ സ്ഥാപന ഉടമകൾക്കും വനിതാ ജീവനക്കാരക്കും മർദ്ദനമേറ്റതായും പ്രദേശത്ത് ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടതായും ബിജെപി ആരോപിച്ചു.

വിഷുവിന് മുൻദിവസം പാവപ്പെട്ട കുടുംബങ്ങൾക്ക് നൽകുവാനായി തയ്യാറാക്കിയിരുന്ന കിറ്റുകളെ തെറ്റായി വ്യാഖ്യാനിച്ച് രാഷ്ട്രീയ ലക്ഷ്യത്തോടെ ആക്രമണം നടത്തിയതാണെന്ന് നേതാക്കൾ ആരോപിച്ചു. ഇത്തരത്തിലുള്ള നടപടികൾ ഇടതുപക്ഷത്തിന്റെ യഥാർത്ഥ മുഖം തുറന്നുകാട്ടുന്നതാണെന്നും അവർ പറഞ്ഞു.

ചൊവ്വാഴ്ച വൈകിട്ട് നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ബിജെപി സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണൻ നിർവഹിച്ചു. സൗത്ത് ജില്ലാ കർഷക മോർച്ച പ്രസിഡണ്ട് അഭിലാഷ് കണ്ടാരംതറ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം, പഞ്ചായത്ത് ഭാരവാഹികൾ ഉൾപ്പെടെ നിരവധി പ്രവർത്തകർ പങ്കെടുത്തു.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!