സൗഹൃദം സ്ഥാപിച്ച് യുവതിയിൽ നിന്നും 6,80,000 (ആറ് ലക്ഷത്തി എൺപതിനായിരം) രൂപയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത യുവാവിനെ തലശ്ശേരിയിൽ നിന്നും പിടികൂടി തൃശ്ശൂർ റൂറൽ പോലീസ്

Share Now

സൗഹൃദം സ്ഥാപിച്ച് യുവതിയിൽ നിന്നും 6,80,000 (ആറ് ലക്ഷത്തി എൺപതിനായിരം) രൂപയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത യുവാവിനെ തലശ്ശേരിയിൽ നിന്നും പിടികൂടി തൃശ്ശൂർ റൂറൽ പോലീസ്. പ്രതി റിമാന്റിലേക്ക്

കൊടുങ്ങല്ലൂർ : യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി 6.80,000 രൂപയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ് പിടിയിലായി. തലശ്ശേരി പുളിച്ചാർച്ചി വീട്ടിൽ ഫഹീം അഹമ്മദിനെയാണ് (23) തൃശ്ശൂർ റൂറൽ പോലീസ് തലശ്ശേരിയിൽ നിന്നും അറസ്റ്റ് ചെയ്തത്.

യുവതിയുമായി സ്നേഹബന്ധം സ്ഥാപിച്ച പ്രതി, പിന്നീട് സ്വർണം നൽകി സഹായിക്കണമെന്നും അല്ലാത്തപക്ഷം ബന്ധത്തിൽ നിന്ന് പിന്മാറുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് 2025 ഒക്ടോബറിൽ യുവതിയുടെ പക്കൽ നിന്നും നാല് പവൻ തൂക്കം വരുന്ന സ്വർണ്ണമാല കൈക്കലാക്കി.
പിന്നീട് യുവതിയുമൊത്തുള്ള ഫോട്ടോകൾ വീട്ടുകാർക്ക് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി 2026 ജനുവരിയിൽ ഒരു പവന്റെ കൈച്ചെയിൻ, അര പവന്റെ മറ്റൊരു കൈച്ചെയിൻ, രണ്ടര ഗ്രാമിന്റെ പാദസരം എന്നിവയും പ്രതി തട്ടിയെടുത്തു. വിവിധ ഘട്ടങ്ങളിലായി 6,80,000 രൂപ വിലവരുന്ന ഏകദേശം 46.5 ഗ്രാം (അഞ്ചര പവനിലധികം) സ്വർണാഭരണങ്ങളാണ് പ്രതി തട്ടിയെടുത്തത്. യുവതിയുടെ പരാതിയെത്തുടർന്ന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ കേസെടുക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. നടപടിക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ചർ ബിജോയ് പി ആർ, സബ്ബ് ഇൻസ്പെക്ടർമാർ ശിവശങ്കരൻ പി, ജി എസ് ഐ ഷാബു , സിവിൽ പോലീസ് ഓഫീസർ ഷിനാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായത്.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!