നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്കിന്റെ പുതിയ സംരംഭമായ സ്റ്റുഡന്റ്സ് മാർക്കറ്റ് പെരിഞ്ഞനത്ത് ഉദ്ഘാടനം ചെയ്തു.

Share Now

നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്കിന്റെ പുതിയ സംരംഭമായ സ്റ്റുഡന്റ്സ് മാർക്കറ്റ് പെരിഞ്ഞനത്ത് ഉദ്ഘാടനം ചെയ്തു. നിയുക്ത കയ്പമംഗലം എം.എൽ.എ കെ.കെ. വത്സരാജ് ഉദ്ഘാടനം നിർവഹിച്ചു.

റൂറൽ ബാങ്ക് പ്രസിഡന്റ് അഡ്വ. വി.കെ. ജ്യോതിപ്രകാശ് അധ്യക്ഷത വഹിച്ചു. ബാങ്ക് പരിധിയിലെ നാല് കേന്ദ്രങ്ങളിൽ സ്റ്റുഡന്റ്സ് മാർക്കറ്റ് ആരംഭിച്ചതായും പെരിഞ്ഞനത്തെ സംരംഭം സ്ഥിരം സംവിധാനമാക്കുന്നതായും അദ്ദേഹം അറിയിച്ചു.

സഹകരണ മേഖലയിലെ ഇടപെടലുകളുടെ പ്രസക്തി ഉദ്ഘാടന പ്രസംഗത്തിൽ കെ.കെ. വത്സരാജ് എടുത്തുപറഞ്ഞു. മുഖ്യാതിഥിയായി പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ബാങ്ക് ഡയറക്ടറുമായ ടി.കെ. രാജു പങ്കെടുത്തു.

സ്റ്റുഡന്റ്സ് മാർക്കറ്റിന്റെ ആദ്യ വിൽപ്പന ആറാം ക്ലാസ് വിദ്യാർത്ഥിനി അവന്തികയ്ക്ക് നൽകിക്കൊണ്ട് തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം കെ.എസ്. ജയ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുജിത സലീഷ്, ഷീബ മുരളി, ഗ്രാമപഞ്ചായത്ത് അംഗം കെ.സി. രവീന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച് പി.എ. സുധീർ (സി.പി.ഐ.എം), സായിദ മുത്തുക്കോയ തങ്ങൾ (സി.പി.ഐ), അനിൽ കുമാർ സി.പി (ഐ.എൻ.സി), നിഷാദ് കെ.എം (ഐ.യു.എം.എൽ), അജയഘോഷ് കെ.ബി (ബി.ജെ.പി) എന്നിവർ സംസാരിച്ചു.

പ്രമുഖ ഗായകൻ എ.വി. സതീഷ് ഗാനാലാപനം അവതരിപ്പിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് എ.ജി. സുഭാഷ് സ്വാഗതവും പെരിഞ്ഞനം ബ്രാഞ്ച് മാനേജർ കെ.ആർ. രേഷ്മ നന്ദിയും പറഞ്ഞു.

പൊതുവിപണിയിൽ ഇടപെടലിന്റെ ഭാഗമായി പഠനോപകരണങ്ങൾ വിപണി വിലയെക്കാൾ 50 ശതമാനം വരെ വിലക്കുറവിൽ സ്റ്റുഡന്റ്സ് മാർക്കറ്റിലൂടെ ലഭ്യമാക്കുന്നുവെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!