യുവതിയെയും കുഞ്ഞിനെയും കഴുത്തറത്ത് കൊന്നു, ഭർത്താവ് ഗുരുതരാവസ്ഥയിൽ
വലപ്പാട് ബീച്ചിൽ യുവാവ് ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ. വലപ്പാട് ബീച്ച് ജി.ഡി.എം. എൽപി സ്കൂളിന് സമീപം വിക്രംചേരി വീട്ടിൽ പരേതനായ മണികണ്ഠൻ്റെ മകളും നാട്ടിക ബീച്ച് തെക്കിനിയേടത്ത് വീട്ടിൽ വിജേഷിൻ്റെ ഭാര്യയുമായ വിസ്മയ (22), ഇവരുടെ മകൻ ദക്ഷ് (നാലര) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ വലപ്പാട് ബീച്ചിൽ വിസ്മയയുടെ വീട്ടിൽ വെച്ചാണ് സംഭവം. രാത്രി ഒന്നരയോടെ റൂമിൽ നിന്നും ബഹളം കേട്ട് വീട്ടുകാർ നോക്കിപ്പോഴാണ് കഴുത്തിൽ മുറിവേറ്റ വിസ്മയ നിലവിളിച്ച് പുറത്തേക്ക് ഓടുന്നത് കാണുന്നത്, അൻപത് മീറ്ററോളം ഓടിയ വിസ്മയ കുഴഞ്ഞുവീഴുകയായിരുന്നു. ഇതിന് ശേഷം മകനുമായി മുറി അടച്ച വിജേഷ് മകനെയും കഴുത്തറുത്ത് സ്വയം കഴുത്തറകുകയായിരുന്നുവെന്ന് പറയുന്നു. പോലീസ് എത്തിയ ശേഷം ഇരുവരും വലപ്പാട് ദയ ആശുപത്രിയിൽ എത്തിച്ചെങ്കിലും അമ്മയും മകനും മരിച്ചിരുന്നു ഗുതരാവസ്ഥയിലുള്ള വിജേഷ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. വലപ്പാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
