പ്രായപൂർത്തിയാകാത്ത അതിജീവിതയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടറായ കൊടുങ്ങല്ലൂർ സ്വാദേശി പിടിയിൽ

Share Now

പ്രായപൂർത്തിയാകാത്ത അതിജീവിതയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർ റിമാന്റിൽ

കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് പ്രായപൂർത്തിയാകാത്ത അതിജീവിതയെ സ്കൂട്ടറിൽ കയറ്റി തട്ടിക്കൊണ്ട്പോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ കൊടുങ്ങല്ലൂർ ലോകമല്ലേശ്വരം വില്ലേജ് ഐക്കരപറമ്പ് സ്വദേശി വലിയപറമ്പിൽ വീട്ടിൽ അജിത്ത് (40) എന്നയാളെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.അജിത്ത് കൊടുങ്ങല്ലൂർ, മതിലകം, വലപ്പാട്, വടക്കേക്കര പോലീസ് സ്റ്റേഷൻ പരിധികളിലായി സ്ത്രീയോട് ലൈംഗികാതിക്രമം നടത്തിയ കേസ്സിലും മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമേടിച്ചതിൽ മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കാൻ ഇടയായ കേസ്സിലും മനുഷ്യജീവന് അപകടം വരത്തക്ക പ്രവൃത്തി ചെയ്ത കേസ്സിലും അടക്കം നാല് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്. മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രജീഷ് എസ്, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ സൗമ്യ ഇ.യു, ഷാജു ഒ.ജി, അറഫാത്ത്, എ.എസ്.ഐ മാരായ ഉമേഷ്, ജോസഫ്, ജി എസ് സി പി ഒ ജിജിൻ ജയിംസ്, സിവിൽ പോലീസ് ഓഫീസർമാരായ ഷമീർ, അമൽദേവ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!