ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായുള്ള ശക്തമായ പരിശോധനക്കിടയിൽ എടവിലങ് ബേബി ഗിരിജ റോഡിന് സമീപം ഉപേക്ഷിച്ച നിലയിൽ ഒന്നേകാൽ കിലോ കഞ്ചാവ് എക്സൈസ് കണ്ടെത്തി.പട്രോളിംഗിനി ടയിൽ ആണ് കഞ്ചാവ് കണ്ടെത്തിയത്. പരിശോധന ശക്തമായപ്പോൾ കഞ്ചാവ് ഉപേക്ഷിക്കേണ്ടിവന്നതാകാം എന്നാണ് എക്സൈസ് വിലയിരുത്തുന്നത്. ഈ പ്രദേശത്തെ സി സി ടി വി നിരീക്ഷിച്ച് വരുന്നതായും കഞ്ചാവ് ഉപേക്ഷിച്ചവരെ കണ്ടെത്താൻ കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും എക്സൈസ് ഇൻസ്പെക്ടർ ജി കിഷോർ അറിയിച്ചു.
ഉപേക്ഷിച്ച നിലയിൽ ഒന്നേകാൽ കിലോ കഞ്ചാവ് കണ്ടെത്തി
