മാഞ്ഞാലി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ പതിനാറുകാരിയായ പെൺകുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി ” ഹീറോയായി വടക്കൻ പറവൂർ സ്വദേശി ഡ്രൈവർ അജേഷ്.
പറവൂർ:മഞ്ഞാലി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ ഒരു ചെറിയ പെൺകുട്ടിയെ മരണത്തിൽ നിന്നും രക്ഷിച്ചു കൊണ്ട് അജേഷ് നാടിൻ്റെ അഭിമാനം ആയി. അങ്കമാലി പറവൂർ റോഡിൽ ബസ് ഡ്രൈവർ ആണ് അജേഷ്. സംഭവത്തെ കുറിച്ച് അജേഷ് പറയുന്നത് ഇങ്ങനെയാണ്, ബസ് മാഞ്ഞാലി പാലത്തിൽ എത്തിയപ്പോൾ കുറച്ചു പേര് കൂടി നിൽക്കുന്ന കണ്ടാണ് അജേഷ് ബസ് റോഡിൽ നിർത്തി ഇറങ്ങിയത്. പെരിയാറിന്റെ ആഴത്തിലും ഒഴുക്കിലും പെട്ട് പിടയുന്ന ഒരു പെൺകുട്ടിയെ ആണ് അജേഷ് അവിടെ നിന്ന് കണ്ടത്, ഏതാനും മിനിറ്റുകൾക്കുള്ളിൽ ജീവൻ നഷ്ടപ്പെടുമെന്ന അവസ്ഥയിൽ വെള്ളത്തിലേക്ക് താണുകൊണ്ടിരുന്ന ആ കാഴ്ച കണ്ടതും മറ്റൊന്നും ആലോചിക്കാതെ പാലത്തിനു താഴേക്കു സ്വജീവനെ പോലും ആലോചിക്കാതെ ചാടി ആ കുട്ടിക്കരികിലേക്കു നീന്തി എത്തുകയായിരുന്നു. തീർത്തും തളർന്ന അവസ്ഥയിലായിരുന്ന പെൺകുട്ടിയെയും കൊണ്ട് പെരിയാറിൻ്റെ ഒരു കരയിലേക്ക് നീന്തുകയായിരുന്നു അജേഷ്. നാട്ടിൽ എവിടെ എങ്കിലും ഒരു പ്രശ്നം ഉണ്ടായാൽ ആദ്യം ഓടി എത്തുന്നയാളാണ് രാജേഷ്
