എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. വി.ആർ. സുനിൽ കുമാർ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ വോട്ടഭ്യർത്ഥന നടത്തി.

Share Now

കൊടുങ്ങല്ലൂർ: എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. വി.ആർ. സുനിൽ കുമാർ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ വോട്ടഭ്യർത്ഥന നടത്തി. രക്തസാക്ഷി കെ.യു. ബിജുവിന്റെ സ്മാരക മണ്ഡലത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രചാരണ യാത്രയ്ക്ക് തുടക്കമായത്.

തുടർന്ന് രോഗശയ്യയിൽ കഴിയുന്ന മുൻ നഗരസഭ കൗൺസിലർ ചന്ദ്രൻ കളരിക്കലിനെ വീട്ടിൽ സന്ദർശിച്ചു. പിന്നാലെ സെന്റ് തോമസ് പള്ളിയും കന്യാസ്ത്രീ മഠവും സന്ദർശിച്ച് വോട്ടഭ്യർത്ഥന നടത്തി.

മോഡേൺ ആശുപത്രി, എ.ആർ. ആശുപത്രി, മെഡികെയർ ആശുപത്രി, താലൂക്ക് ആശുപത്രി എന്നിവിടങ്ങൾക്കൊപ്പം സിവിൽ സ്റ്റേഷനിലെ വിവിധ സർക്കാർ ഓഫീസുകൾ, കോടതികൾ, സ്റ്റേറ്റ് ബാങ്ക്, മുനിസിപ്പൽ ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളിലും സന്ദർശനം നടത്തി വോട്ടർമാരുമായി ഇടപെട്ടു.

എൽഡിഎഫ് നേതാക്കളായ കെ.ആർ. ജൈത്രൻ, അഡ്വ. കെ.എം. മുഹമ്മദ് നവാസ്, കെ.എം. സലിം ബാബുകളത്തേരി, സുധീർ ഗോപിനാഥ് എന്നിവർ സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!