എൻഎച്ച് നിർമ്മാണ ട്രാക്ടർ ഇടിച്ചു; യാത്രക്കാരിക്ക് പരുക്ക്

Share Now

ദേശീയപാതയിൽ അപകടം; യുവതിക്ക് പരിക്ക്

കയ്‌പമംഗലം പനമ്പിക്കുന്നിൽ എൻഎച്ച് നിർമ്മാണ കമ്പനിയുടെ ട്രാക്ടർ ഇടിച്ച് കാറിലുണ്ടായിരുന്ന യുവതിക്ക് പരിക്കേറ്റു. ആലപ്പുഴ ഹരിപ്പാട് സ്വദേശി തുളസി ഭവനിൽ ജിത്തിന്റെ ഭാര്യ അർച്ചന (34)യ്ക്കാണ് പരുക്കേറ്റത്. ഇവരെ കയ്‌പമംഗലം ഗാർഡിയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. ദേശീയപാതയുടെ കിഴക്ക് ഭാഗത്തെ സർവീസ് റോഡിൽ നിന്ന് റോഡ് മുറിച്ച് കടക്കുന്നതിനിടെ പടിഞ്ഞാറ് ഭാഗത്തേക്ക് വന്ന എൻഎച്ച് നിർമ്മാണ കമ്പനിയുടെ ട്രാക്ടർ ഇടിച്ചാണ് സംഭവം


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!