കൊടുങ്ങല്ലൂർ: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (IDA) കേരള സംസ്ഥാന ശാഖയുടെ നേതൃത്വത്തിൽ “IDA D-SAFE” (Dental Safety Against Hepatitis B) എന്ന ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധ കുത്തിവയ്പ് പദ്ധതി മാർച്ച് 29ന് ആരംഭിക്കും. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടന്നു

Share Now

കൊടുങ്ങല്ലൂർ: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (IDA) കേരള സംസ്ഥാന ശാഖയുടെ നേതൃത്വത്തിൽ “IDA D-SAFE” (Dental Safety Against Hepatitis B) എന്ന ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധ കുത്തിവയ്പ് പദ്ധതി മാർച്ച് 29ന് ആരംഭിക്കും. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടന്നു

പദ്ധതിയുടെ ഭാഗമായി ഐഡിഎ കൊടുങ്ങല്ലൂർ ഘടകം, ഇരിഞ്ഞാലക്കുടയിലെ മെട്രോ ഹെൽത്ത് കെയർ, കൊടുങ്ങല്ലൂരിലെ മെഡി കെയർ ഹോസ്പിറ്റൽ എന്നീ കേന്ദ്രങ്ങളിൽ പ്രവർത്തനം ആരംഭിക്കും. ദന്തൽ ക്ലിനിക്കുകളിൽ ജോലി ചെയ്യുന്ന നോൺ-ഡെന്റൽ ജീവനക്കാരെയും ഉൾപ്പെടുത്തി സമ്പൂർണ്ണ ആരോഗ്യസുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സംസ്ഥാനത്തെ വിവിധ ഡെന്റൽ ക്ലിനിക്കുകളിൽ നിന്നായി ഇതിനകം 4000-ത്തിലധികം പേർ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാനതലത്തിൽ ഇത്തരത്തിൽ വിപുലമായ ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധ സംരംഭം നടപ്പിലാക്കുന്നത് രാജ്യത്ത് ആദ്യമായാണെന്ന് അധികൃതർ അറിയിച്ചു.

ഐഡിഎ കേരള സംസ്ഥാന ശാഖയുടെ കീഴിലുള്ള 39 ഉപശാഖകളുടെ സഹകരണത്തോടെ സംസ്ഥാനം മുഴുവൻ പദ്ധതിയെത്തിക്കാനാണ് ലക്ഷ്യം. പദ്ധതിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം നേടുന്നതിനായി അപേക്ഷ സമർപ്പിച്ചതായും ബന്ധപ്പെട്ടവർ വ്യക്തമാക്കി.

“ഏവർക്കും സുരക്ഷിതത്വം, വിശ്വാസമുള്ള ചികിത്സ, ആരോഗ്യകരമായ പുഞ്ചിരികൾ” എന്ന സന്ദേശത്തോടെ നടപ്പിലാക്കുന്ന പദ്ധതിക്ക് കൊടുങ്ങല്ലൂർ ബ്രാഞ്ച് പ്രസിഡന്റ് ഡോ. ജിതിൻ ഗോപി, സെക്രട്ടറി ഡോ. മൃത്യുഞ്ജയൻ AG, ട്രഷറർ ഡോ. സായി രാജ്, ഡി-സേഫ് കൺവീനർ ഡോ. സന്ധ്യ നിരഞ്ജൻ എന്നിവർ നേതൃത്വം നൽകി.


Share Now

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!