കാറ്റിലും മഴയിലും പെട്ട് വീട് തകർന്നു.
ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പെട്ട് പുല്ലൂറ്റ് പതിനാറാംകോളനിയിൽ താമസിക്കുന്ന വെളുത്തേരി സലാമിന്റെ വീട് തകർന്നു. നഗരസഭ ചെയർപേഴ്സൺ ഹണി പീതാംബരൻ, വാർഡ് കൗൺസിലർ ചൈതന്യ ബിജു, മുൻ വാർഡ് കൗൺസിലർ പി എൻ വിനയചന്ദ്രൻ, കൗൺസിലർ പി എൻ രാമദാസ് എന്നിവർ സ്ഥലം സന്ദർശിച്ചു. നാശ നഷ്ടങ്ങൾക്കുള്ള പരിഹാരത്തിനായി അടിയന്തിര നടപടി എടുക്കുമെന്ന് ചെയർപേഴ്സൺ അറിയിച്ചു.
